Sunday 18 December 2016

നിങ്ങൾ എന്തുകൊണ്ട് വിജയിക്കണം

നിങ്ങൾ എന്തുകൊണ്ട് വിജയിക്കണം

        ജീവിതത്തിൽ നാമോരോരുത്തരും നിർബന്ധമായും അവനവനോട് തന്നെ ചോദിക്കേണ്ട ചോദ്യം... എന്തുകൊണ്ട് ഞാൻ വിജയിക്കണം?
ഉത്തരം ഒന്നേയുള്ളൂ .. വിജയിച്ചതുകൊണ്ടു മാത്രമാണ്  നാമോരുരുത്തരും ഈ ഭൂമിയിൽ പിറന്നു വീണത്.

      എങ്ങിനെയെന്നല്ലേ...

സ്വന്തം പിതാവിൽ നിന്നും ഒരുതവണ ഉദ്ഭവിക്കുന്ന കോടിക്കണക്കിനു ബീജങ്ങളിൽ നിന്നും ഏറ്റവും ആദ്യം ഓടിയെത്തി മാതാവിന്റെ അണ്ഡവുമായി കൂടിച്ചേരാൻ കഴിയുന്ന കരുത്തും വേഗതയുമുള്ള ബീജത്തിനെ ജീവനായി ഭൂമിയിൽ പിറക്കാൻ കഴിയൂ.

അങ്ങിനെ ജയിച്ചു വന്നവരാണ് നാം ഓരോരുത്തരും പിന്നെ എന്തിനു നാം പാരാജയപ്പെടണം.

       പക്ഷേ അപ്പോൾ നമ്മുടെ മുന്നിൽ സ്വഭാവികമായും ചില ചോദ്യങ്ങൾ ഉയർന്നുവരും, എന്തുകൊണ്ട് ചിലർ മാത്രം വിജയിക്കുന്നു?, ഭൂരിഭാഗം പേരും പരാജയപ്പെടുന്നു, കുറേപ്പേർ മാത്രം സന്തോഷിക്കുന്നു, അതിലധികം പേർ ദുഃഖിതരും നിരാശരും ആകുന്നു?,
ഒരാൾക്ക് പുരോഗതിയും മറ്റൊരാൾക്ക് കഷ്ടപ്പാടും അധോഗതിയും എന്തുകൊണ്ട്?
ഒരാൾ ഭയമുള്ളവനും ഉത്കണ്ഠയുള്ളവനും, മറ്റൊരാൾ വിശ്വാസിയുംആത്മവിശ്വാസം ഉള്ളവനും ആകുന്നു എന്തുകൊണ്ട്?
ഒരാൾ മണിമേടയിലും ഒരാൾ ചേരിയിലും എന്തുകൊണ്ട്?
ഒരാൾ തന്റെ ജോലിയിൽ ഉന്നത സ്ഥാനത്തു എത്തുമ്പോൾ മറ്റൊരാൾ എത്ര പ്രായത്നിച്ചിട്ടും എവിടെയും എത്താത്തതെന്തുകൊണ്ടു?
ഒരാൾക്ക് സന്തോഷപൂര്ണമായ കുടുംബ ജീവിതം മറ്റൊരാൾക്കു കലഹവും ദുരിതവും മാത്രം എന്തുകൊണ്ട്?

         ഇവിടെയാണ് മനസ്സ് എന്ന മഹാ മാന്ത്രികന്റെ കരവിരുത് പ്രകടമാകുന്നത്!
       
       നാമോരോരുത്തരും ഇപ്പോഴും ഒന്നോ രണ്ടോ ശതമാനം മാത്രം ഉപയോഗിക്കുന്ന , പ്രശസ്ത ശാസ്ത്രജ്ഞനായ ഐൻസ്റ്റീൻ പോലും ഏഴുമുതൽ പത്തു ശതമാനം വരെ മാത്രം ഉപയോഗിച്ചിട്ടുള്ളൂ എന്ന് പറയപ്പെടുന്ന മനസ്സെന്ന മഹാമന്ത്രികനാണ് ഈ കളിക്കെല്ലാം പിന്നിൽ...

        ദൈവം മനുഷ്യന് നൽകിയ ഏറ്റവും വലിയ വരദാനം ... ചിന്തിക്കാനുള്ള കഴിവ്.. !
നമ്മുടെ മനസ്സിൽ നിന്നും ഉദ്ഭവിക്കുന്ന ചിന്തകളാണ് നാം എന്തായിത്തീരണം, എവിടെയെത്തണം, എത്ര സമ്പത്തുണ്ടാക്കണം, ഏതു നിലവാരത്തിൽ ജീവിക്കണം, എന്നെല്ലാം തീരുമാനിക്കുന്നത്.

        നിങ്ങൾ ബിസിനെസ്സ്കാരനാണെങ്കിൽ ഏതു രീതിയിൽ ബിസിനെസ്സ് ചെയ്യണം , ചെറുകിട സംരംഭം മതിയോ, അതോ നാഷണൽ ലെവൽ ബിസിനസ്സ്  വേണോ, ഇനി ഇന്റർ നാഷണൽ ബിസിനസ്സ് വേണോ എല്ലാം തീരുമാനിക്കുന്നത് നിങ്ങളുടെ ചിന്തകളാണ്.
ഇനി രാഷ്ട്രീയക്കാരനാണെങ്കിൽ പഞ്ചായത്തു പ്രസിഡന്റാകണോ, മുഖ്യമന്ത്രിയാകണോ, ഇനി പ്രധാനമാന്തി തന്നെയാകണോ, എല്ലാം തീരുമാനിക്കുന്നത് നിങ്ങള്ക്ക് നിങ്ങളെക്കുറിച്ചുള്ള ചിന്തകളാണ്.
 അങ്ങിനെ ഏതു മേഖലയിലും നമ്മുടെ വിജയ പരാജയങ്ങൾ തീരുമാനിക്കുന്നത് നമ്മുടെ മനസ്സ് തന്നെയാണ്. നമ്മൾ നമ്മളെപ്പറ്റി എന്ത് ചിന്തിക്കുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മുടെ പ്രവർത്തിയും പെരുമാറ്റവും. അതുകൊണ്ടു തന്നെ മറ്റുള്ളവരും നമ്മെ അങ്ങനെതന്നെ കാണും. നമ്മൾ ഇന്ന് എന്ത് ചിന്തിക്കുന്നുവോ നാളെ നമ്മൾ അതായിത്തീരും.
ഇതേനെക്കുറിച്ചു സ്വാമി വിവേകാനന്ദൻ പറഞ്ഞത് നോക്കാം..
    "നമ്മുടെ ഇന്നത്തെ ചിന്തകൾ നാളത്തെ പ്രവൃത്തിയും, 
നാളത്തെ പ്രവർത്തികൾ നമ്മുടെ ശീലവും
ശീലങ്ങൾ നമ്മുടെ സ്വഭാവവും,
നമ്മുടെ സ്വഭാവം നമ്മുടെ വിധിയും ആകുന്നു"

          അപ്പോൾ നമ്മുടെ വിധി നിർണ്ണയിക്കുന്നത് നാം തന്നെയാണ്.

          എങ്ങിനെ നമുക്ക് നമ്മുടെ വിധി നിർണയിക്കാം?
അതിനു നമ്മുടെ ചിന്തകളെ നിയന്ത്രിച്ചാൽ മാത്രം മതി.
           എങ്ങിനെ നമ്മുടെ ചിന്തകളെ നിയന്ത്രിക്കാം?

             നിങ്ങളുടെ ചിന്തകളിൽ ദേഷ്യം, അസൂയ, പക,വിധ്വെഷം, സ്വാർത്ഥത, തുടങ്ങി എല്ലാത്തരത്തിലുള്ള നിഷേധ വികാരങ്ങളെയും ബോധപൂർവം ഒഴിവാക്കുക. ഈ നിഷേധ വികാരങ്ങൾ കാൻസർ, പക്ഷാഘാതം, വിഷാദം, തുടങ്ങി ശാരീരികവും, മാനസികവുമായ ധാരാളം രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതാണ്.
 ഇതിനു പകരം കരുണ, ദയ, സ്നേഹം, ക്ഷമ, നന്ദി, തുടങ്ങി എല്ലാ ക്രിയാത്മക വികാരങ്ങളെയും നിങ്ങളുടെ ജീവിതത്തിലേക്ക് മനഃപൂർവം കൊണ്ടുവരിക. മാറ്റം വളരെ വലുതായിരിക്കും.

          ഇനി നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ നേടേണ്ട ലക്‌ഷ്യം എന്താണെന്നു നിർണയിക്കുക.
കോടിക്കണക്കിനു രൂപയുടെ ബിസിനെസ്സ് ചെയ്യുന്ന ബിസിനസ് മാൻ ആകണോ, വലിയ ഒരു കലാകാരൻ ആകണോ, കഴിവും ആളുകൾ ബഹുമാനിക്കുന്ന ഒരു രാഷ്ട്രീയക്കാരൻ ആകണോ, മദർ തെരേസയെപ്പോലെ സമൂഹത്തിലെ അശരണർക്കു വേണ്ടി ജീവിതം സമർപ്പിക്കണോ, ലക്‌ഷ്യം എന്തും ആവട്ടെ അത് സുവ്യക്തവും നിങ്ങളുടെ ഉൽകൃഷ്ടമായ ആഗ്രഹവുമായി ഒത്തു പോകുന്നതും ആയിരിക്കണം.

           ഇനി നിങ്ങളുടെ ചിന്തകളെ ആ ലക്ഷ്യത്തിലേക്കു ഫോക്കസ് ചെയ്യാം. ഒരു ദിവസം ഒരാളിൽ മുപ്പത്തി അയ്യായിരം മുതൽ അറുപതിനായിരം വരെ ചിന്തകളാണ് കടന്നു പോകുന്നത്.ഇതിൽ പകുതിയിലധികം ചിന്തകൾ നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ചാണെങ്കിൽ നിങ്ങള്ക്ക് ആ ലക്‌ഷ്യം നേടാനാവും.

         ലക്‌ഷ്യം നിർണയിക്കുക എന്നത് വളരെ പ്രാധാന്യം തന്നെയാണ്
ജീവിതത്തിൽ പരാജയപ്പെടുന്നവരെല്ലാം തന്റെ ലക്‌ഷ്യം എന്തെന്ന് നിർണ്ണയിക്കാത്തവരാണ്.

          ഉദാഹരണത്തിന് നിങ്ങൾ ചെന്നൈയിൽ പോണം എന്ന് തീരുമാനിച്ചു വീട്ടിൽ നിന്നും വണ്ടിയെടുത്തു ഇറങ്ങിയാൽ വഴിയറിയില്ലെങ്കിലും ആരോടെങ്കിലും ചോദിച്ചു നിങ്ങൾ അവിടെ എത്തിയിരിക്കും തീർച്ച. എന്നാൽ എവിടെ പോകണം എന്ന് തീർച്ചയാക്കാതെ ആണ് നിങ്ങൾ ഇറങ്ങുന്നതെങ്കിൽ അവിടെയും ഇവിടെയുമെല്ലാം കറങ്ങി എവിടെയും പോകാതെ അവസാനം വീട്ടിൽ തന്നെ തിരിച്ചെത്തും.
ഇതുപോലെ തന്നെയാണ് നമ്മുടെ ജീവിതവും ലക്‌ഷ്യം തീരുമാനിക്കാനായില്ലെങ്കിൽ നമ്മൾ നിന്നിടത്തു തന്നെ വട്ടം കറങ്ങിക്കൊണ്ടിരിക്കും.

          അതുകൊണ്ടു നിങ്ങൾ വിജയം ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങള്ക്ക് ഉന്നതങ്ങളിൽ എത്താൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങള്ക്ക് വിജയിക്കാൻ വേണ്ട ഒരുസ്വപ്ന പദ്ധതി ആദ്യം കണ്ടെത്തുക. ആ സ്വപ്ന പദ്ധതിയെ നിങ്ങളുടെ ലക്ഷ്യമായി മനസ്സിൽ സ്വീകരിക്കൂ. എന്നിട്ടു ആ പദ്ധതി വിജയിപ്പിക്കാൻ ആവശ്യമായ ഒരു പ്ലാൻ കണ്ടെത്തു. എന്നിട്ടു നിങ്ങളുടെ പ്ലാനിലും പദ്ധതിയിലും നൂറുശതമാനം വിശ്വസിക്കൂ. നിങ്ങളുടെ പ്ലാനിനെയും പദ്ധതിയെയും ഒരു പോസിറ്റീവായ വൈകാരികതയോടെ സമീപിക്കു. നിങ്ങളുടെ ചിന്തകളെ മുഴുവൻ ആ പദ്ധതിയിലേക്ക് ഫോക്കസ് ചെയ്യൂ. നിങ്ങളുടെ നൂറുശതമാനം പരിശ്രമവും ആ പദ്ധതിക്ക് നൽകൂ. ആ പദ്ധതി ഏതു ലക്ഷ്യത്തിലെത്തണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവോ അത് നടന്നതായി മനസ്സിൽ ഭാവന ചെയ്യൂ, അത് പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അനുഭവിക്കുന്നതായും ഭാവന ചെയ്യൂ. ഇനി മനസ്സിൽ ഉത്സാഹം നിറച്ചു കാത്തിരിക്കൂ നിങ്ങളുടെ സ്വപ്ന പദ്ധതി യാഥാർഥ്യമായിരിക്കും , നിങ്ങൾ വിജയിച്ചിരിക്കും തീർച്ച.

             Shajichekavar kanmanam

No comments:

Post a Comment